പാകിസ്ഥാന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ ഒപ്പമുണ്ടാകുമെന്ന നിലപാട് വ്യക്തമാക്കി ചൈന

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ പാകിസ്ഥാന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ചൈന. പാകിസ്ഥാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനായി ചൈന തുടർന്നും ഒപ്പം നിൽക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പ്രസ്താവനയിലൂടെ അറിയിച്ചു. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി ചൈനയുടെ നിലപാട് അറിയിച്ചെന്ന് പാക് വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ പാകിസ്ഥാനിലെ പ്രാദേശിക സാഹചര്യത്തെക്കുറിച്ച് ഇഷാഖ് ദാർ വാങ് യിയെ അറിയിച്ചു. ഏത് കാലാവസ്ഥയിലും പാകിസ്ഥാന്റെ തന്ത്രപരമായ സഹകരണ പങ്കാളിയും സുഹൃത്തും എന്ന നിലയിൽ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന പാകിസ്ഥാനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വാങ് യി വീണ്ടും ഉറപ്പിച്ചു പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply