പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രൻ

കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനമായി ഇത് മാറാൻ പാടില്ല. രാജ്യദ്രോഹികൾ പറയുന്നത് കുട്ടികളുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

സ്വർണപ്പാളി വിവാദത്തിൽ സിബി അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. പിണറായി വിജയന്റെ അന്വേഷണത്തിൽ തൃപ്തിയില്ല. കടകംപള്ളി സുരേന്ദ്രൻ നാലുതവണ ഘടകം മറിഞ്ഞാലും പിണറായി അറിയാതെ കളവു നടക്കില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ട് കാര്യമില്ല. ഔസേപ്പച്ചനും ഫക്രുദീൻ അലിയും പോലുള്ള കൂടുതൽ പ്രമുഖർ ബിജെപി വേദികളിൽ എത്തുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply