ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ മുഖേന മുദ്രവച്ച കവറിലാണ് തെളിവുകൾ സമർപ്പിച്ചത്. ഓഡിയോ സന്ദേശങ്ങൾ, ചാറ്റുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണ് രാഹുൽ കോടതിയിൽ നൽകിയത്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
നിലവിൽ, പരാതിക്കാരിക്കെതിരെ മൂന്ന് ഡിജിറ്റൽ തെളിവുകളും മൂന്ന് ഡോക്യുമെന്റ് ഫയലുകളുമാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സമയത്തും രാഹുൽ പരാതിക്കാരിക്കെതിരെ ചില തെളിവുകൾ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയും കൂടുതൽ തെളിവുകളുമായി രംഗത്തെത്തിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

