പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

നിലമ്പൂരിലെ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി.അനന്തുവിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു .
ഇത്തരം ദുരന്തങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളിലും ജാഗ്രതയിലും അടിയന്തരമായി ശ്രദ്ധ നൽകേണ്ടതിനെ ഓർമ്മിപ്പിക്കുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു
സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവർ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാനാകട്ടെ എന്നും ആശംസിച്ചു.,

ശനിയാഴ്ചയാണ് അനന്ദു ഷോക്കേറ്റ് മരിക്കുന്നത്. പെരുന്നാൾ അവധി ദിനത്തിൽ കൂട്ടുകാരോടൊപ്പം ഫുട്‌ബോൾ കളിക്കാൻ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിൽ വെള്ളക്കട്ടയിലെ തോട്ടിൽ സുഹൃത്തുക്കളുമായി ചേർന്ന് മീൻപിടിക്കാൻ ഇറങ്ങുകയായിരുന്നു. ഇവിടെ പന്നിയെ പിടിക്കാൻവെച്ച വൈദ്യുതിക്കെണിയിൽ തട്ടിയാണ് കുട്ടികൾക്ക് ഷോക്കേറ്റത്. അഞ്ചു പേർ അടങ്ങുന്ന സംഘത്തിനാണ് അപകടം പറ്റിയത്

Leave a Reply