നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും. പ്രചരണത്തിനായി എൽഡിഎഫ് പി രാജീവ്, വി ശിവൻകുട്ടി, റോഷി അഗസ്റ്റിൻ തുടങ്ങി പത്തോളം മന്ത്രിമാരെ കൊണ്ടു വരുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ കൊണ്ടുവന്നാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭ പരിധിയിൽ പര്യടനം നടത്തും. മണ്ഡലത്തിൽ ആരവങ്ങളില്ലാതെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പിവി അൻവർ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോര് മുറുകുന്നു
