ദുബൈയില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍

ദുബൈയിലെ കരാമയിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലുള്ള വിതുര ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡയാണ് മരിച്ചത്.26 വയസ്സുണ്ട്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയർപോർട്ടിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയതെന്നാണ് വിവരം. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദുബൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി മോൾ. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply