ദുബായിൽ ഇന്ധന വിലയിൽ നേരിയ വർധന; പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു

ദുബായിൽ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന് 12 ഫിൽസും ഡീസലിന് 18 ഫിൽസുമാണ് വർധിച്ചത്. പുതുക്കിയ വില ജൂൺ 30ന് അർധരാത്രിയോടെ നിലവിൽവന്നു.

സൂപ്പർ 98 പെട്രോളിന് 2.70 ദിർഹമാണ് ലിറ്ററിന് വില. മുമ്പ് 2.58 ദിർഹമായിരുന്നു വില.
സ്‌പെഷൽ 95 പെട്രോളിന് വില 2.47ൽ നിന്ന് 2.58 ആയി വർധിച്ചു. ആ പ്ലസ് 91 പെട്രോളി ന് 2.39ൽനിന്ന് 2.51 ആയും കൂടി. ഡീസൽ ലിറ്ററിന് 2.62 ദിർഹമാണ്. ജൂണിൽ ഇത് 2.45 ദിർഹമായിരുന്നു.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വിലയിരുത്തിയാണ് രാജ്യത്തും ഇന്ധന വില ഓരോ മാസവും പുതുക്കി നിശ്ചയിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈയിലെ ഇന്ധന വിലയിൽ നേരിയ വർധനക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അതേസമയം, ഒരു ഇടവേളക്കു ശേഷമാണ് രാജ്യത്ത് ഇന്ധന വിലയിൽ നേരിയ വർധന രേഖപ്പെടുത്തുന്നത്

Leave a Reply