ദില്ലിയിലെ ദ്വാരകയിൽ തീപ്പിടുത്തം. റെസിഡന്റഷ്യൽ കോംപ്ലക്സിലെ എട്ടാം നിലയിലാണ് തീപിടിച്ചത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ആർക്കും ആളപായം
ഇല്ല.തീപിടിത്തം നിയന്ത്രണത്തിലാക്കാൻ 8 ഫയർഫോഴ്സ് വാഹനങ്ങൾ എത്തിച്ചേർന്നു. കെട്ടിടത്തിനകത്ത് ആരെങ്കിലും കുടുങ്ങിയിരിക്കുന്നുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷിക്കുന്നതിനായി ഫയർ ഫോഴ്സ് സ്‌കൈ ലിഫ്റ്റ് വിന്യസിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്.
ദില്ലിയിലെ ദ്വാരകയിൽ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ തീപ്പിടിത്തം; ആളപായം ഇല്ല
