ദളിത് സ്ത്രീക്ക് കസ്റ്റഡിയിൽ മാനസിക പീഡനം; പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസിക പീഡനത്തിനിരയാക്കിയ സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത്. സ്വർണം വീട്ടിൽ നിന്നും മാറ്റിയത് തൽക്കാലം അന്വേഷിക്കില്ല.

അതിനിടെ, സംഭവത്തിൽ എഎസ്‌ഐ പ്രസന്നനെ സസ്‌പെൻഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന’ പ്രസന്നൻ കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയെന്ന്’ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ബിന്ദുവിനെ ഏറ്റവും കൂടുതൽ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നൻ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോർട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാൻ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാർജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.

കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്. ഭർത്താവിനെയും മക്കളെയും പ്രതികൾ ആക്കുമെന്ന് പ്രസന്നൻ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈകിട്ട് ആറിനും രാവിലെ ആറിനും ഇടയിൽ സ്ത്രീകളെ കസ്റ്റഡിയിൽ വെക്കാൻ പാടില്ല. ഇക്കാര്യത്തിൽ എസ്‌ഐ എസ്ജി പ്രസാദ് ഗുരുതര നിയമ ലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply