തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. 19കാരനായ മകൻ സിജോയെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 11-ാം തീയതിയാണ് സുനിൽകുമാറിനെ കമ്പുകൊണ്ട് മകൻ തലയ്ക്ക് അടിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. മാതാപിതാക്കളെ സ്ഥിരം സിജോ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply