ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയെ വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയുമാണ് ഹൈക്കമാന്‍റ് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇരുവരും ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും എന്നാണ് റിപ്പോര്‍ട്ട്. ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടവിജയത്തിനു ശേഷം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലു തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനത്തിനാണ് വഴിവെച്ചത്.
തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവം; കർണാടക മുഖ്യമന്ത്രിയെ വിളിപ്പിച്ച് ഹൈക്കമാന്‍റ്
