ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ലേഖനമെഴുതിയതിന് പിന്നാലെ പ്രശംസയും ഒപ്പം മുന്നറിയിപ്പുമായി ബിജെപി നേതാവ്. മുൻ കോൺഗ്രസ് നേതാവും നിലവിൽ ബിജെപി വക്താവുമായ ഷെഹ്‌സാദ് പൂനാവാലയാണ് തരൂരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തരൂർ അപകടത്തെ ഭയക്കാതെ കളിക്കുന്നയാൾ ആയി മാറിയെന്ന് പൂനാവാല പ്രശംസിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചായിരുന്നു തരൂരിന്റെ ലേഖനം. എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ എന്നായിരുന്നു ഗാന്ധി കുടുംബത്തെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് പൂനാവാലയുടെ പ്രതികരണം. ആ കുടുംബം വളരെ പ്രതികാരബുദ്ധിയുള്ളവരാണ് എന്നും തരൂരിനായി പ്രാർത്ഥിക്കുന്നുവെന്നും പൂനാവാല കൂട്ടിച്ചേർത്തു.
തരൂർ ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്’ (Indian Politics Are a Family Business) എന്ന ലേഖനമാണ് ചർച്ചകൾക്ക് ആധാരം. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ കുടുംബ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികളെ കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

