തമിഴ് സിനിമ നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു

തമിഴിലെ പ്രശസ്ത സിനിമാ നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. പ്രശസ്തമായ എ.വി.എം സ്റ്റുഡിയോ ഉടമയാണ് എവിഎം ശരവണൻ.എവിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മലയാളത്തിൽ ടിവി പരമ്പരകളും ഒരുക്കിയിരുന്നു.

നാനും ഒരു പെൺ, സംസാരം അത് മിൻസാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരൻ, മിൻസാര കനവ്, ലീഡർ, അയൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. നാനും ഒരു പെൺ, സംസാരം അത് മിൻസാരം എന്നീ ചിത്രങ്ങൾക്ക് ഫിലിംഫെയർ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.മൃതദേഹം ഇന്ന് വൈകിട്ട് മൂന്നരവരെ വടപളനി എ.വി.എം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വയ്ക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply