തമിഴ്നാട് ശിവഗംഗയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം: 12 പേർ മരിച്ചു, 40ലേറെ പേർക്ക് പരിക്ക്

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12പേർ മരിച്ചു. 40ലേറെ പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണ്ണമായും തകർന്നു. സ്ഥലത്ത് ആംബുലൻസുകളെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസ്സുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply