ഡൽഹിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ തമ്മിലുള്ള ആശയവിനിമയത്തിന് ടെലിഗ്രാം ആപ്പ് ഉപയോഗിച്ചതായി എൻഐഎ. സ്‌ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഡൽഹി സ്‌ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിർ റഷീദിനെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി എൻഐഎ കശ്മീരിലേക്ക് കൊണ്ടുപോകും. ബോംബ് നിർമിക്കുന്നതിൽ അമീർ റഷീദ് നേരിട്ട് പങ്കാളിയായിരുന്നുവെന്നതാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

