ഇന്ത്യ-പാകിസ്താൻ സംഘർഷ സാധ്യതയുമായി ബന്ധപ്പെട്ട്, കേരളത്തിലെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കർ നിർദ്ദേശം. തുടർന്ന് വൈദ്യുത ഉൽപ്പാദനവും ജലസേചനത്തിനായുള്ള ഡാമുകളും ഉൾപ്പെടെ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾക്കും അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അടുത്ത നിർദ്ദേശം ലഭിക്കും വരെ ഈ സുരക്ഷ തുടരും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയ്ഡ് സൈറൻ സ്ഥാപിക്കൽ, അടിയന്തര ഒഴിപ്പിക്കൽ പരിശീലനം തുടങ്ങി പല മുൻകരുതലുകളും സ്വീകരിക്കണമെന്നാണ് നിർദേശം.ഇതിനോടനുബന്ധിച്ച്, നാളെ 259 സ്ഥലങ്ങളിൽ മോക്ക് ഡ്രിൽ നടത്തും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

