ജയശങ്കറിന് കൂടുതൽ സുരക്ഷ: ബുള്ളറ്റ് പ്രൂഫ് കാർ ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഡൽഹി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തി.വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് ബുള്ളറ്റ് പ്രൂഫ് കാർ ഏർപ്പെടുത്തി.ഒപ്പം ഔദ്യോഗിക വസതിയിലും സുരക്ഷ വർധിപ്പിച്ചു. പഹൽഗാം ആക്രമണവും പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷമുണ്ടായത് കണക്കിലെടുത്താണ് തീരുമാനം.

ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും വിദേശകാര്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കേണ്ടതുണ്ടെന്ന് പൊലീസിന് നിർദേശം ലഭിക്കുകയായിരുന്നു.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടേയും 25 ബിജെപി നേതാക്കളുടേയും സുരക്ഷ വർധിപ്പിക്കുന്നതിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. കേന്ദ്രമന്ത്രിമാർ, ബിജെപി എംപിമാർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത്ത മുതലായവരുടെ സുരക്ഷ കൂട്ടാനും നീക്കങ്ങൾ നടക്കുന്നുണ്ട്.

പാകിസ്താനെതിരെ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ പരസ്യമായി രൂക്ഷമായി പ്രതികരിച്ച നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചേക്കും. വിഐപികളുടെ സുരക്ഷാ ജീവനക്കാർക്ക് ഫയറിംഗ്, മെഡിക്കൽ എമർജൻസി പരിശീലനങ്ങളും നൽകും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റേത് ഉൾപ്പെടെ ത്രട്ട് അസസ്‌മെന്റ് നടത്താനും പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply