ജമ്മു കാശ്മീരിന്റെ സമ്പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വർഷകാല പാർലമെന്റ് സമ്മേളനത്തിൽ തന്നെ അതിനുള്ള ബിൽ അവതരിപ്പിക്കണമെന്നും, ഇത് വൈകാതെ നടപ്പാക്കണമെന്നും കത്തിൽ രാഹുൽ ആവശ്യപ്പെട്ടു.കശ്മീരിന്റെ ജനങ്ങൾ അഞ്ചുവർഷമായി കാത്തിരിക്കുന്നതാണ് സ്വന്തം ഭരണാവകാശം. ഭരണഘടനാപരമായ അവകാശമാണത്, അത് ഇനി വൈകരുത് എന്നും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

