ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട: ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു.സ്ഥലത്തർ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബിജാപ്പൂരിലെ വനമേഖലയിലാണ് ഇന്ന് പുലർച്ചയോടെയാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, ഛത്തീസ്ഗഡ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്, സിആർപിഎഫ് കോബ്ര ബെറ്റാലിയൻ എന്നിവരുടെ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് സുരക്ഷാസേന അറിയിച്ചത്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply