ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽ നിന്നും തിരിച്ചെത്തി

ചികിത്സയ്ക്കായി യുഎസിലേക്ക് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് അദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് .ചീഫ് സെക്രട്ടറിയും ഡിജിപിയും ഉദ്യോഗസ്‌ഥരും വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും തിരിച്ചെത്തിയത്.

ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്.മേയോ ക്ലിനിക്കിൽ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായിട്ടായിരുന്നു യാത്ര. പകരം ചുമതല ആർക്കും കൈമാറിയിരുന്നില്ല. ഫയലുകൾ ഇ-ഓഫിസ് വഴി കൈകാര്യം ചെയ്‌തു. അടുത്ത മന്ത്രിസഭായോഗം 17ന് ചേർന്നേക്കും. അന്നു തന്നെ പാർട്ടി നേതൃയോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിലേക്കു പോകും


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply