ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിനെതിരെ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി

ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിനെതിരെ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഒൽമെർട്ട് രം​ഗത്ത്. നെതന്യാഹുവിന്റെ രാഷ്ട്രീയ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ഒൽമെർട്ട് വ്യക്തമാക്കി.
നെതന്യാഹു നടത്തുന്ന രാഷ്ട്രീയ യുദ്ധം അനാവശ്യമാണെന്നും ഇസ്രായേൽ സൈന്യം ഫലസ്തീന്റെ വിവിധ ഭാ​ഗങ്ങളിൽ യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്ത്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധം കൊണ്ട് ആർക്കും യാതൊരു ലാഭവുമില്ല, അത് നഷ്ടം മാത്രമാണ് ബാക്കിവെക്കുന്നതെന്നും ഒൽമെർട്ട് കുറ്റപ്പെടുത്തി. കുറച്ച് ദിവസം മുന്നേ അധിനിവേശ വെസ്റ്റ് ബാങ്കിൽ വിദേശ നയതന്ത്രജ്ഞർക്കെതിരെ ഇസ്രായേൽ സേന വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ യൂറോപ്യൻ യൂനിയണും യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളും ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന്റെ കാരണം തനിക്ക് മനസ്സിലായെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് ഒൽമർട്ട് പറഞ്ഞു.

​ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിനോട് ട്രംപ് പറഞ്ഞാൽ അത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു. മാത്രമല്ല ഗസ്സയിലെ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ഞാൻ എതിരാണ്. അവർ ഞങ്ങളെ കുറ്റകൃത്യങ്ങളിലേക്ക് അടുപ്പിക്കുന്നു. യുദ്ധം കൊണ്ട് നഷ്ടം മാത്രമാണ് സംഭവിക്കുന്നത്. പിന്നെ ഞങ്ങൾ എന്തിന് യുദ്ധം തുടരണമെന്നും ഒൽമെർട്ട് ചോദിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply