ഗസ്സക്കുമേൽ ആക്രമണം തുടർന്ന്​ ഇസ്രായേൽ; ഇന്നലെ കൊല്ലപ്പെട്ടത്​ 75 ഫലസ്തീനികൾ

കൊടും പട്ടിണിയുടെ പിടിയിലമർന്ന ഗസ്സക്കുമേൽ ആക്രമണം തുടർന്ന്​ ഇസ്രായേൽ സേന. 75 ഫലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്​. ഭക്ഷണം തേടിയെത്തിയവർക്ക്​ നേരെ നടന്ന വെടിവെപ്പിൽ 5പേർ കൊല്ലപ്പെട്ടു. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ ചിത്രം ഹമാസ് പുറത്തുവിട്ടു. ​അന്തർദേശീയ സമൂഹത്തിൻറെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ.

Leave a Reply