സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീം കോടതി . നടപടി ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം.
മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ച് അയക്കുകയാണെങ്കിൽ അത് മൂന്ന് മാസത്തിനുള്ളിൽ തന്നെ വേണം. ഗവർണർ തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ അതിന് ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം ബില്ല് തിരിച്ചയക്കുകയോ, രാഷ്ട്രപതിക്കയക്കുകയോ ചെയ്യുന്നെങ്കിൽ അത് ഒരു മാസത്തിനകം വേണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരമാണ് ഗവർണർമാർ തീരുമാനമെടുക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

