ഗവർണറുടെ അധികാരം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ സർക്കാർ. ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. പാഠഭാഗത്തിന് കരിക്കുലം കമ്മറ്റി അംഗീകാരം നൽകി. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിലാണ് ഗവർണ്ണറുടെ അധികാരങ്ങളും ചുമതലകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. അടയിന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറർ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോർട്ട് പൊളിറ്റിക്‌സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്ക് മുമ്പ് തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരുമെന്നും മന്ത്രി വ്യക്തമാക്കി.