ക്ഷേമ പെൻഷൻ വർധിപ്പിച്ചത് ഖത്തറിൽ പ്രസംഗിച്ച് മുഖ്യമന്ത്രി

കേരളത്തിലെ ജനപ്രീയ പ്രഖ്യാപനങ്ങളെ കുറിച്ച് ഖത്തറിലെ പ്രവാസികളെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ വർധിപ്പിച്ചത് മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷൻ വലിയ ആഹ്ളാദത്തോടെ എല്ലാവരും ഏറ്റെടുത്തു. സ്ത്രീകൾ ആഹ്ളാദ പ്രകടനം നടത്തി. ഇത് നാടിന്‍റെ നന്മയ്ക്കാണ്. അഞ്ച് ലക്ഷം യുവതീ യുവാക്കൾക്ക് സഹായം നൽകാൻ പോകുന്നു.

ആശാ വർക്കർമാരുടെ പ്രതിമാസം ഓണറേറിയാം കൂട്ടി. പൊതുകടം കുറച്ചു. വികസിത രാഷ്ട്രങ്ങളിലെ മധ്യവർഗ വരുമാനമുള്ള രാഷ്ട്രങ്ങളുടെ നിലവാരത്തിൽ കേരളത്തെ എത്തിക്കും. മുന്നിൽ അസാധ്യമായി ഒന്നും ഇല്ലെന്നും ഒന്നും മുന്നോട്ട് പോക്കിന് തടസമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഖത്തറിലെ ദോഹയിൽ ലോകകേരള സഭയും മലയാളം മിഷനും ചേർന്നു സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിക്ക് ‘ഷീൽഡ് ഓഫ് ഹ്യുമാനിറ്റി’ മാനുഷികതാ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് ബഹുമതി. ഖത്തറിലെ കേരളീയ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഖത്തറിലെത്തിയ മുഖ്യമന്ത്രി നിർണായകമായ കൂടിക്കാഴ്ചകളും പൂർത്തിയാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply