അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ റിട്ടയേർഡ് അധ്യാപകന്റെ അറസ്റ്റിനു പിന്നാലെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. പ്രതി വടകര സ്വദേശി കെ.പി വിജയനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ ഫോൺ രേഖകൾ പരിശോധനക്ക് അയച്ചു. സെക്രട്ടറിയേറ്റിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏജന്റാണ് വിജയനെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം സംബന്ധിച്ച ഫയലുകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് പ്രതി കെ.പി വിജയൻ ഒന്നര ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി വാങ്ങിയ റിട്ടയേർഡ് അധ്യാപകന്റെ അറസ്റ്റിനു പിന്നാലെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും അന്വേഷണം
