ഒരു വർഷം കൊണ്ട് അഞ്ചു ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശ്യത്തിൽ കേരള സർക്കാരിന്റെ “വിജ്ഞാന കേരളം പദ്ധതി” യെ പ്രവാസി മലയാളികൾക്കിടയിൽ പരിചയപെടുത്തുവാനായി ഡോ. തോമസ് ഐസക് നേതൃത്വത്തിലുള്ള സംഘം യുഎഇ യിൽ എത്തുന്നു. തിരികെ എത്തുന്ന പ്രവാസികൾക്ക് തൊഴിൽ നൽകൽ ഉൾപ്പെടെയുള്ള പരിപാടികൾ ഉൾപ്പെട്ട പദ്ധതിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് ഷാർജ ലുലു സെൻട്രൽ മാളിൽ ജൂൺ 29 ഞായാഴ്ച വൈകീട്ട് 5 മണിക്ക് ആണ് സെമിനാർ നടത്തുന്നത്.
ഡോ. തോമസ് ഐസക്, ഡോ. വി.പി ഉണ്ണികൃഷ്ണൻ, ഡോ. സരിൻ, ഡോ.എം.എ സിദ്ധീഖ് എന്നിവർ പരിപാടിയിൽ സംസാരിക്കും. മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി പരിപാടിയുടെ സംഘടകരായ മാസിന്റെ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 055 – 8466186 എന്ന നമ്പറിൽ ബന്ധപ്പെടാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

