കേരളത്തിൽ വീണ്ടും കോളറ മരണം; തിരുവല്ലയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

ആലപ്പുഴയിൽ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുൻപാണ് രക്ത പരിശോധനയിൽ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഇന്ന് പുലർച്ചെയാണ് മരണം.

ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുൻപ് ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പർക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്തെ ഈ വർഷത്തെ രണ്ടാമത്തെ കേസാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരൻ കഴിഞ്ഞദിവസം കോളറ ബാധിച്ച് മരിച്ചിരുന്നു. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply