കേരളത്തിൽ മൺസൂൺ കാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധ രാത്രിയോടെ നിലവിൽ വന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അർധരാത്രി വരെയാണ്. മീൻപിടിത്ത ബോട്ടുകൾക്കും ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വലിയ വള്ളങ്ങൾക്കുമാണ് നിരോധനം ബാധകം. രണ്ടു ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും പാടില്ല. അതേസമയം പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്തും കടലിൽ പോകാം.
കേരളത്തിൽ മൺസൂൺ കാല ട്രോളിങ് നിരോധനം നിലവിൽ വന്നു
