കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി കുത്തനെ ഉയർന്നതിന് ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ പവന് 160 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73360 രൂപയാണ്. വെള്ളിയാഴ്ച 400 രൂപയാണ് സ്വർണത്തിന് ഉയർന്നത്. ഇതോടെ മൂന്ന് ദിവസങ്ങൾക്ക ശേഷം സ്വർണവില 73000 കടന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9170 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7520 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന മാറ്റമില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply