കേരളത്തിലെ വിവിധ വകുപ്പുകളിലെ എൽഡിസി തസ്തികളിൽ ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. കേസിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഓരോ വകുപ്പിലും 5 ശതമാനം വീതം ഒഴിവാണ് ആശ്രിത നിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഈ പരിധിക്ക് അപ്പുറമായി നിയമനം ലഭിച്ചിട്ടുള്ളവരെ താത്കാലിക തസ്തിക രൂപീകരിച്ച് അതിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ആശ്രിത നിയമനം ലഭിച്ചവരുടെ ഹർജികൾ പരിഗണിച്ച് ആണ് സുപ്രീം കോടതിയുടെ തൽസ്ഥിതി ഉത്തരവ്.ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകരായ ധീരജ് എബ്രഹാം, ഗോവിന്ദ് വേണുഗോപാൽ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

