കേരളത്തിലെ എസ്‌ഐആറിനെതിരായ ഹർജികളിൽ വിശദ വാദം കേൾക്കാൻ സുപ്രീം കോടതി, വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സർക്കാർ അടക്കം നൽകിയ ഹർജികളിൽ സുപ്രീം കോടതി വിശദവാദം കേൾക്കും. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേരളത്തിലെ എസ്‌ഐആർ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവർ ഹർജി നൽകിയിരുന്നു. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്നതിനാൽ അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ നൽകിയ ഹർജിയിലെ ആവശ്യം.

എസ്‌ഐആറിൻറെ അടിയന്തര സാഹചര്യം മനസിലാക്കി വെള്ളിയാഴ്ച കേൾക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. അടിയന്തരമായി എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുമെന്നും ലീഗിൻറെ ഹർജിയിൽ എസ്‌ഐആറിൻറെ ഭരണഘടന സാധ്യതയടക്കം ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രവാസികൾക്ക് വോട്ട് പോകുന്ന സാഹചര്യമാണെന്നും ബിഎൽഒയുടെ ആത്മഹത്യയടക്കം ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹാരിസ് ബീരാൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply