നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പോലീസ്. ദിയയുടെ സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ പണം മാറ്റിയെന്നതിന് പോലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാർ പണം എങ്ങനെ ചെലവഴിച്ചുവെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അത്തരം അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ എ.ടി.എം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. അതേസമയം, മൊഴി നൽകാമെന്ന് അറിയിച്ച മൂന്ന് ജീവനക്കാരും പോലീസ് സ്റ്റേഷനിൽ എത്തിയില്ല.