കിളിമാനൂരിലെ ദമ്പതികളുടെ അപകടമരണം:മുഖ്യപ്രതി വിഷ്ണുവിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

കിളിമാനൂരിൽ ഥാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണുവിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ്. വാഹനം ഇടിച്ചിട്ട ശേഷം ദമ്പതികളെ ആശുതിപത്രിയിൽ എത്തിക്കാൻ വിഷ്ണു ശ്രമിച്ചില്ല ഇത് ഗുരുതരമായ വീഴ്ച്ചയാണെനിന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് മുൻകൂർ ജാമ്യം നിഷേധിച്ചതും.

ഇക്കഴിഞ്ഞ നാലിനാണ് കിളിമാനൂർ പാപ്പാല ജംഗ്ഷനിൽ വച്ച് രജിത്ത് അംബിക ദമ്പതികൾ അപകടത്തിൽപ്പെട്ടത്. മദ്യപിച്ച് പ്രതികൾ ഓടിച്ച ഥാർ വാഹനമിടിച്ച് ആയിരുന്നു അപകടം.അംബിക അപകടം നടന്ന് മൂന്ന് ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് നൽകിയിരുന്നു. പിന്നീട് ഇയാളെ അന്ന് തന്നെ പൊലീസ് ജാമ്യം നൽകി വിട്ടയച്ചു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേർക്കെതിരെ കിളിമാനൂർ പൊലീസ് ഒരു നടപടിയുമെടുത്തില്ല.സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നതിനാൽ പ്രതികളെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു

Leave a Reply