കശ്മീരികളോട് കേന്ദ്രം അനുകമ്പ കാണിക്കണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഭീകരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ സാധാരണ ആളുകളെ തിരിച്ചറിയാൻ സാധിക്കണം. സാധാരണക്കാർക്കെതിരെ നടപടികൾ സ്വീകരിക്കരുത്. നിരവധി ആളുകളെ തടങ്കലിൽ വെച്ചിരിക്കുന്നത് ശരിയല്ല. വിനോദസഞ്ചാര മേഖലകൾ സുരക്ഷിതമാക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ് അറിയിച്ചു. ജപ്പാൻ പ്രതിരോധ മന്ത്രിയുമായി സിങ് ഇന്ന് കൂടിക്കാഴ്ച നടത്തും. തുർക്കിയുടെ നാവികസേന കപ്പൽ കറാച്ചി തുറമുഖത്ത് എത്തിയത് സൗഹൃദ സന്ദർശനം ആണെന്നാണ് പാകിസ്താൻ വിശദീകരിക്കുന്നത്.
പഹൽഗാം ആക്രമണത്തിന് ശേഷം അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായി തിരിച്ചടി നൽകുമെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നത്. വനമേഖലകളിൽ അടക്കം സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നൽകുക എന്നത് പ്രതിരോധ മന്ത്രി എന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തമാണെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

