കറുപ്പ് വേർതിരിച്ചു കാണേണ്ട നിറമല്ലെന്ന് ദലീമ എംഎൽഎ

കറുപ്പ് വേർതിരിച്ചു കാണേണ്ട നിറമല്ലെന്നും അതിന് ഏഴഴകാണെന്നും ദലീമ എംഎൽഎ പറഞ്ഞു. തന്നെ സംബന്ധിച്ച് ഏറെ ഇഷ്ടപ്പെട്ട നിറംകൂടിയാണ് കറുപ്പെന്നും കറുത്ത മനുഷ്യർക്ക് എന്തൊരു അഴകാണെെന്നും ​ദലീമ പ്രതികരിച്ചു. നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രം​ഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ദലീമ എംഎൽഎയുടെ പ്രതികരണം.

കറുപ്പിന് ഏഴഴകല്ലേ, അങ്ങനെ വേർതിരിച്ചുകാണേണ്ടവരാണോ… അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരു കാലഘട്ടത്തിൽ പാടത്തും പറമ്പിലുമൊക്കെ പണിയെടുക്കുന്നവർക്ക് ഒരു ശക്തിയായിരുന്നു കറുത്ത നിറം. കറുപ്പ് മാതൃകയാക്കേണ്ട നിറമാണ്. സൂര്യനെ എതിർക്കാനുള്ള ശക്തി കൂടിയാണ് കറുപ്പ്. കറുപ്പിനെ നിഷേധിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ്. ആ നിറത്തെ മോശമാക്കി പറയുന്നത് വളരെ തെറ്റാണെന്നും ദലീമ കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply