കരൂർ ദുരന്തത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബിജെപി നേതാവ് ഉമാ ആനന്ദാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകിയത്. അതേസമയം, ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബവുമായി നടൻ വിജയ് വീഡിയോ കോളിൽ സംസാരിച്ചു. ടി വി കെ പ്രവർത്തകർ വീട് സന്ദർശിക്കുന്നതിനിടെയാണ് വിജയ് അഞ്ചു പേരുടെ കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ചത്. ദുരന്തത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരുടെ കുടുംബങ്ങളുമായും വിജയ് ഉടൻ സംസാരിക്കുമെന്നാണ് സൂചന. 20 മിനുട്ട് നേരം വിജയ് ഈ കുടുംബങ്ങളുമായി സംസാരിച്ചു. നിലവിലുള്ള സാഹചര്യം മാറിയാൽ നേരിട്ട് കാണാം എന്ന് വിജയ് അറിയിച്ചതായും വിവരങ്ങളുണ്ട്.
ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ട്. കരൂരിൽ വിജയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട 41 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയാണ് വിജയ് പ്രഖ്യാപിച്ചിരുന്നത്. ഈ തുകയാണ് പാർട്ടി ആസ്ഥാനത്ത് വെച്ച് കൈമാറുക. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചതിന് പിന്നാലെ തിരിച്ചു പോയ വിജയുടെ നടപടി ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഹൈക്കോടതിയിൽ നിന്നും വിജയ് വിമർശനം ഏറ്റുവാങ്ങിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

