കരുവന്നൂര്‍-കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കരുവന്നൂര്‍, കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഖിൽ ജിത്തിനും ജാമ്യം ലഭിച്ചു. 1.5 വർഷമായി വിചാരണ ഇല്ലാതെ ഇവർ റിമാൻഡിലായിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പിൽ 300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​നം. വി​ശ​ദ പ​രി​ശോ​ധ​ന​ക്ക്​ ഉ​ന്ന​ത​ത​ല ക​മ്മി​റ്റി​യെയും നി​യോ​ഗി​ച്ചു. തുടർന്ന് 219 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി. 2011-12 മു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നെ​ന്നാ​ണ് പ​രാ​തി. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും മൂ​ല്യം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചും ക്ര​മ​ര​ഹി​ത​മാ​യി വാ​യ്പ​ അ​നു​വ​ദി​ച്ചും ചി​ട്ടി, ബാ​ങ്കി​ന്റെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ൽ എ​ന്നി​വ​യി​ൽ ക്ര​​മ​ക്കേ​ട് കാ​ണി​ച്ചും വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് അന്വേഷണ സംഘം ക​ണ്ടെ​ത്തി​യ​ത്. 55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം വന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സി കെ ജിൽസ് എന്നിവർക്കെതിരായിരുന്നു ആദ്യ കുറ്റപത്രം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇ ഡി കണ്ടെത്തി. കേസ് അന്വേഷണത്തിനിടെ 87.75 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തു.

കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ ബാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ഭാസുരാംഗന് ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് ഇയ്യാൾ പണം തട്ടിയത്. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply