കപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നു

കേരള പുറങ്കടലിലെ കപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു.

എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണ്ണമായി പറയാൻ കഴിയില്ലെന്നും ഡോക്ടര്‍ പറയുന്നു. രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ടെന്നും 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണമെന്നും ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടർ ദിനേശ് കൂട്ടിച്ചേർത്തു.

Leave a Reply