കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച സിംഗപ്പൂർ കപ്പലിൽ പൊട്ടിത്തെറി, കോസ്റ്റ് ഗാർഡും നേവിയും സ്ഥലത്തേക്ക്

കണ്ണൂർ അഴീക്കൽ തീരത്ത് തീപിടിച്ചത് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ് 503 ന്. കപ്പലിൽ 40 പേരുള്ളതായാണ് ആദ്യ വിവരം. ഇവരിൽ 22 പേർ ജീവനക്കാരാണ്. 18 പേർ കടലിൽ ചാടി. തീപിടിച്ച കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ ഉണ്ടായെന്നും വിവരമുണ്ട്. ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.

കപ്പലിൽ 650 തോളം കണ്ടെയിനറുകളുണ്ടായിരുന്നു. ഇതിൽ 50 തോളം കണ്ടെയ്‌നറുകൾ കടലിൽ വീണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റുകാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങുകയാണ്. നിലവിൽ കേരളാ തീരത്ത് മുന്നറിയിപ്പില്ല. കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിൽ വ്യക്തതയില്ല.

Leave a Reply