കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് അപകടമുണ്ടായത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് വിവരം. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് ഷിപ്പ് സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply