ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്നു

ഡോളറിനെതിരെ രൂപയ്ക്ക് ഇന്നും മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. 18 പൈസയുടെ നേട്ടമാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ സ്വന്തമാക്കിയത്. 85.15ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് അടക്കമുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് തുണയായത്.

ഇന്നലെ 16 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഇടിവാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. ചൈനയ്‌ക്കെതിരെയുള്ള നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളും ആഗോള വിപണിയ്ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇതും രൂപയില്‍ പ്രതിഫലിച്ചു. അതിനിടെ ഓഹരി വിപണി കനത്ത ഇടിവ് നേരിട്ടു. ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ ഇടിവാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 79,000ല്‍ താഴെയാണ് സെന്‍സെക്‌സ്. ആക്‌സിസ് ബാങ്ക്, ട്രെന്‍ഡ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply