എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി’; പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ രാജ്യത്ത് 74 വിമാനത്താവളങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്നത് 160 താണ്. മുംബൈ നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ നവിമുംബൈ ഡിബി പാട്ടില്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

19647 കോടി രൂപ മുടക്കി നവീ മുംബൈയിലെ ഉൾവേ പനവേൽ മേഖലയിൽ 2866 ഏക്കർ ഭൂമിയില്‍ നിര്‍മ്മിച്ച വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനമാണ് ഇന്ന് നടന്നത്. വിമാന സര്‍വീസുകള്‍ ‍ഡിസംബറില്‍ തുടങ്ങുമെന്നാണ് സുചന. ചടങ്ങില്‍ മുംബൈ ടണല്‍മെട്രോയുടെ അവസാന ഘട്ടം അടക്കം നിരവധി പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply