ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും.പഹൽഗാം ഭീകരാക്രമണം നടന്ന ശേഷം ഈ സമിതി മൂന്നാമത്തെ തവണയാണ് യോഗം ചേരുന്നത്.
ഇന്ത്യ – പാക് ഡിജിഎംഒ തല ചർച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകൾ സഹിതം അടുത്തയാഴ്ച യുഎൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടാകും.
അതേസമയം കശ്മീർ മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. മൂന്ന് ഭീകരർ കൊല്ലപ്പെട്ട ഷോപ്പിയാനിൽ കൂടുതൽ ഭീകര സംഘങ്ങൾ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്നലെ നടന്ന സൈന്യത്തിന്റെ ഓപ്പറേഷൻ കെല്ലെറിൽ ദി റസിസ്റ്റൻസ് ഫണ്ടിന്റെ മൂന്ന് ഭീകരരെയാണ് വധിച്ചത്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.പഹൽഗാം ഭീകരക്രമണത്തിൽ പങ്കെടുത്ത ഭീകരർക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

