ഇന്ത്യ പാക് വെടിനിര്‍ത്തല്‍; ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് മോദി മറുപടി പറയണമെന്നവാശ്യവുമായി കോൺഗ്രസ്

ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സ്ഥിതി ചർച്ച ചെയ്യണം..യുഎസ് കാറുകൾ അടക്കമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യാൻ സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply