ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി

ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനിക്കാൻ നാളെ സ്ക്രീനിങ് കമ്മിറ്റി ചേരും. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിലെ ഘടകമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.

Leave a Reply