ഇഡി കൈക്കൂലി കേസ്: വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം മാറ്റിവയ്ക്കണമെന്ന വിജിലൻസിന്റെ ആവശ്യം ഹൈക്കോടതി വിമർശിച്ചു. അപേക്ഷ നൽകിയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാസങ്ങളോളം നീട്ടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.ശേഖർ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി അടുത്ത ചൊവ്വാഴ്ചവരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷയിലേക്കുള്ള മറുപടി നൽകാൻ വിജിലൻസിന് ഒരു ആഴ്ച സമയം നൽകി. കേസ് ഡയറി കോടതിയിൽ സമർപ്പിക്കാനും ഉത്തരവിട്ടു. അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു. എന്നാൽ വിവരങ്ങൾ നൽകുന്നതിൽ ഇഡിയുടെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം ലഭിക്കുന്നില്ല എന്നാണ് വിജിലൻസിന്റെ ഭാഗം

Leave a Reply