അങ്കമാലി കറുകുറ്റിയിൽ അമ്മൂമ്മ കൊലപ്പെടുത്തിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തി. അതേസമയം, കേസില്‍ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മൂമ്മയെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും. ചികിത്സയിലുള്ള റോസിലിയെ ആശുപത്രിയിൽ നിന്നാണ് കസ്റ്റഡിയിലെടുക്കുക. കേസില്‍ കുട്ടിയുടെ അമ്മയുടെ അടക്കമുള്ളവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. മാനസിക പ്രശ്നമാണോ കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതടക്കം പരിശോധിക്കുകയാണ് പൊലീസ്. റോസ്‌ലിയുടെ ചികിത്സ വിവരങ്ങൾ പൊലീസ് തേടുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

