ആനന്ദ് തമ്പിയുടെ മരണം: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു

ബിജെപി പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ അച്ഛൻ, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയെടുത്ത് പൊലീസ്. ആനന്ദിന് തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ മത്സരിക്കുന്നതിൽ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്. മത്സരിക്കാനുള്ള താൽപര്യം പാർട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിൻ്റെ മൊഴി. കമ്മിറ്റിയിൽ പങ്കെടുത്തപ്പോഴും ഇക്കാര്യം ആനന്ദ് പറഞ്ഞിരുന്നില്ലെന്നും മൊഴിയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാര്യയുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply