ആക്സിയം 4 ദൗത്യം അനിശ്ചിതമായി നീളാൻ സാധ്യത

ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്സിയം 4 ദൗത്യം വൈകാൻ സാധ്യത. തകരാർ കണ്ടെത്തിയ സ്പേസ് എക്സിൻറെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്സ് 39 ലോഞ്ച് പാഡിൽ നിന്ന് മാറ്റിയേക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് റോക്കറ്റിൽ പ്രശ്‌നം കണ്ടെത്തിയത്. ദൗത്യത്തിനായി പുതിയ വിക്ഷേപണ തീയതി ആക്സിയം അധികൃതർ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply